Home News Kerala News അതിവേഗറെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെ. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി

അതിവേഗറെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെ. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി

49

തിരുവനന്തപുരം: നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി സൂചന നൽകിയത്. സിൽവർലൈൻ പദ്ധതിക്കു പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യം. കെ–റെയിലിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇ. ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെ–റെയിൽ പദ്ധതിയിൽനിന്ന് ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. എന്നാൽ നിലവിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleതൃശ്ശൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥന്റെ ക്രൂരത. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ശ്രമം
Next articleഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തു. വൈക്കം ടോളിൽ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്