Home News Kerala News കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

63

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.കേസിൽ തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയെന്നും ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്നും തിങ്കളാഴ്ച എ സി മൊയ്തീന്‍ പ്രതികരിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ ഇഡിക്ക് കത്ത് നല്‍കിയെന്നും, ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എ സി മൊയ്തീന്‍ അറിയിച്ചിരുന്നു. രണ്ട് തവണ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാല വീണ്ടും ഇഡി നോട്ടീസ് നൽകിയതിനെ തുടർന്ന് എ സി മൊയ്തീന്‍ ഹാജരായിരുന്നു .

Previous articleഅതീവ ജാഗ്രതയിൽ കോഴിക്കോട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി
Next articleസാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി. അധിക കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.