Home News സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി. അധിക കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി. അധിക കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.

51

തിരുവനന്തപുരം: ധന ഉത്തരവാദിത്ത നിയമത്തിനു വിരുദ്ധമാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന കാരണം പറഞ്ഞാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി. അധിക കടമെടുപ്പു വഴി 8000 കോടിയോളം രൂപ ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. ഇതോടെ വരുംമാസങ്ങളിലെ ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തുമെന്ന ആശങ്കയിലാണു ധനവകുപ്പ്. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ടിഡിപി) 3 ശതമാനമാണു കടമെടുക്കാൻ അനുമതിയുള്ളത്. എന്നാൽ, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ട് മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നേടിയെടുക്കാൻ ധന അഡിഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞമാസം ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ആവശ്യം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി കഴിഞ്ഞദിവസം കേന്ദ്രം മറുപടിക്കത്ത് കൈമാറി. ധന ഉത്തരവാദിത്ത നിയമം പാലിച്ചേ കടമെടുപ്പിന് അനുമതി നൽകാൻ സാധിക്കൂ എന്നാണു കത്തിൽ പറയുന്നത്.

Previous articleകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്
Next articleതൃശ്ശൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥന്റെ ക്രൂരത. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ശ്രമം