Home News National news ധനുഷിനെയും നാല് തമിഴ് താരങ്ങളെയും വിലക്കി നി‍ർമ്മാതാക്കളുടെ സംഘടന

ധനുഷിനെയും നാല് തമിഴ് താരങ്ങളെയും വിലക്കി നി‍ർമ്മാതാക്കളുടെ സംഘടന

89

ചെന്നൈ: ധനുഷിനെയടക്കം നാല് പ്രമുഖ തമിഴ് നടന്മാരെ വിലക്കി നിർമ്മാതാക്കളുടെ സംഘടന. ധനുഷ്, വിശാൽ, അഥർവ, ചിമ്പു എന്നിവർക്കാണ് വിലക്ക്. നിർമാതാക്കളോട് സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ലെന്നും സംഘടന അറിയിച്ചു. എന്നാൽ വിലക്കിനോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഷൂട്ടിംഗിന് കൃത്യമായി എത്താത്തതിനാൽ നിർമ്മാതാവിന് നഷ്ടം സംഭവിച്ചുവെന്നാണ് ധനുഷിനെതിരായ പരാതി. മൈക്കിൾ രായപ്പൻ എന്ന സംവിധായകന്റെ പരാതിയിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തത്. സംഘടനാ തലപ്പത്തിരിക്കെ കൃത്യസമയത്ത് പണം അടയ്ക്കാത്തതിനാണ് വിശാലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നി‍ർമ്മാതാവിനോട് സഹകരിക്കാത്തതാണ് അഥർവ്വയ്ക്കെതിരെ നടപടി. നഷ്ടപരിഹാരം നൽകി കഴിഞ്ഞാൽ ഇവ‍ർക്കെതിരായ വിലക്ക് പിൻവലിക്കും.

Previous articleഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തു. വൈക്കം ടോളിൽ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്
Next articleതൃശൂർ കൊലപാതകശ്രമം: പൊള്ളലേറ്റ അച്ഛനും മകനും മരിച്ചു