Home News തൃശ്ശൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥന്റെ ക്രൂരത. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ശ്രമം

തൃശ്ശൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥന്റെ ക്രൂരത. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ശ്രമം

77

തൃശൂർ: മണ്ണുത്തി ചിറക്കാക്കോട്ടു കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോൺസനാണ് വ്യാഴാഴ്ച പുലർച്ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷമായിരുന്നു ജോൺസൺ മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. അപകടത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിലായ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. പൊള്ളലേറ്റ ജോജിയുടെയും മകൻ ടെണ്ടുൽക്കറിന്റെയും നില ഗുരുതരമാണ്. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous articleസാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി. അധിക കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
Next articleഅതിവേഗറെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെ. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി