Home News Kerala News സോളാർ കേസിൽ തുടരന്വേഷണം? ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

സോളാർ കേസിൽ തുടരന്വേഷണം? ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

59

കൊച്ചി: സോളർ കേസിലെ തുടരന്വേഷണ കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾത്തന്നെ അന്വേഷണം നടത്തിയല്ലോയെന്നും, ഇനിയും അന്വേഷണം വേണോ എന്നുള്ള കാര്യം ഞങ്ങൾ കൂട്ടായി ആലോചിച്ച് അക്കാര്യത്തിൽ എന്തു നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇപ്പോൾത്തന്നെ ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലവിലുണ്ട്. അതിന്റെ ബാക്കി കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ സോളാർ കേസുമായി ബന്ധപ്പെട്ട് നിയമ സഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം തിരിഞ്ഞുകൊത്തി സാഹചര്യത്തിൽ കേസ് സിപിഐ എം നേതാക്കൾ കെട്ടിച്ചമച്ചതാണെന്ന് വരുത്താനുള്ള ശ്രമവും ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായി. കേസിനു പിന്നിൽ സിപിഎം നടത്തിയ ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആവർത്തിച്ചു. അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ് സോളർ കേസ് എന്ന് ചെന്നിത്തല ആരോപിച്ചു. അതിന്റെ വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആ ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, ഈ വിഷയം ഉന്നയിച്ച് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Previous articleആത്മകഥയുമായി സരിത എസ്.നായർ. പ്രതിനായികയുടെ കവർ പോസ്റ്റർ പുറത്തിറക്കി
Next articleനിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക് പോസ്റ്റ്. യുവാവിനെതിരെ കേസെടുത്തു