Home News Kerala News മന്ത്രിസഭ പുനഃസംഘടന എൽഡിഎഫ് ധാരണ അനുസരിച്ച്. ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ട സാഹചര്യമില്ലെന്നും ഇ പി...

മന്ത്രിസഭ പുനഃസംഘടന എൽഡിഎഫ് ധാരണ അനുസരിച്ച്. ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ട സാഹചര്യമില്ലെന്നും ഇ പി ജയരാജൻ

70

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം മുന്നണി ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്. ഈ ധാരണ പാലിക്കും. എന്നാൽ രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഒരംഗം മാത്രമേ ഉള്ളെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു.

Previous articleപാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്
Next articleനിലവിലെ നിപാ പോസിറ്റീവ് കേസുകൾ ആദ്യവ്യക്തിയുമായി ബന്ധമുള്ളവർ മാത്രം, പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി വീണാ ജോർജ്