Home News Kerala News വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

69

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമക്കേസിൽ പ്രതി ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും.2019ല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ ബലമായി ചുംബിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മനോജിനെതിരെ കേസെടുത്തത്. പ്രതിക്കെതിരെ സമാന സ്വഭാവമുള്ള പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത കാര്യം പൊലീസ് കോടതിയിൽ അറിയിക്കും. കോടതി ഡോ. മനോജിന്റെ അറസ്റ്റ് രണ്ടാഴ്ച കാലത്തേക്ക് തടഞ്ഞിരുന്നു.

Previous articleആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തൽ വിജയകരം
Next articleആശങ്കയൊഴിയാതെ; കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു