Home News Kerala News പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

62

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്. പാട്ട് പാടുന്നത് കുട്ടി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്‌ദം നിന്നുപോവുകയും കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിർമാണക്കമ്പനിയുടെ പേര് വ്യക്തമല്ല.

Previous articleപാലക്കാട് വാഹനാപകടംകാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Next articleമന്ത്രിസഭ പുനഃസംഘടന എൽഡിഎഫ് ധാരണ അനുസരിച്ച്. ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ട സാഹചര്യമില്ലെന്നും ഇ പി ജയരാജൻ