Home News National news അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു

അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു

56

ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏട്ടുമുറ്റലിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഭീകരർക്കായുളള തിരച്ചിലിനിടെ ഇന്നലെ കാണാതായ സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.

അനന്ത്നാഗിലെ കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പാരാ കമാന്‍‍‍ഡോകൾ അടക്കമാണ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇസ്രയേല്‍ നിര്‍മിത ആളില്ല വിമാനങ്ങളും ഡ്രോണുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. അതിനിടെ ബാരാമുള്ളയിലെ ഉറിയില്‍ രണ്ട് ലഷ്കര്‍ ഭീകരരെ കരസേന പിടികൂടി. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചിട്ടുണ്ട്.

Previous articleനിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക് പോസ്റ്റ്. യുവാവിനെതിരെ കേസെടുത്തു
Next articleസഹതടവുകാരുമായി സംഘര്‍ഷം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി