Home News നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക് പോസ്റ്റ്. യുവാവിനെതിരെ കേസെടുത്തു

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക് പോസ്റ്റ്. യുവാവിനെതിരെ കേസെടുത്തു

53

കോഴിക്കോട്: നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്.
നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

Previous articleസോളാർ കേസിൽ തുടരന്വേഷണം? ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല
Next articleഅനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു