Home News Kerala News ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പരാതി

ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പരാതി

57

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടൻ അലൻസിയറിനെതിരെ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്‍റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. നടന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

എന്നാൽ, പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് നടൻ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറയുന്നത്. പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി സംസാരിച്ചത്.

Previous articleകോഴിക്കോട് ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; ജില്ലയിലെ സ്‌കൂളുകള്‍ ഒരാഴ്ച അടച്ചിടും
Next articleബൈക്ക് മതിലിൽ ഇടിച്ച് കയറി; രണ്ടു പേർക്ക് ദാരുണാന്ത്യം