Home News Kerala News ആത്മകഥയുമായി സരിത എസ്.നായർ. പ്രതിനായികയുടെ കവർ പോസ്റ്റർ പുറത്തിറക്കി

ആത്മകഥയുമായി സരിത എസ്.നായർ. പ്രതിനായികയുടെ കവർ പോസ്റ്റർ പുറത്തിറക്കി

109

തിരുവനന്തപുരം: സോളർ വിവാദം വീണ്ടും രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുമ്പോൾ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ്.നായരും രംഗത്ത്. പ്രതിനായിക എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം തന്റെ ഫെയ്സ്ബുക് പേജിലൂടെ സരിത പുറത്തുവിട്ടു . കൊല്ലം ആസ്ഥാനമായുള്ള റെസ്പോൺസ് ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനൊപ്പമാണ് ആത്മകഥയുടെ കവർ ചിത്രം പ്രസിദ്ധീകരിച്ചത്. ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് സരിതയുടെ അവകാശവാദം.

സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും റെസ്‌പോണ്‍സ് ബുക്‌സിലൂടെ നിങ്ങളിലേക്ക്.
പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് രൂപകല്‍പ്പന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും സ്‌നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും എന്നിങ്ങനെ പോകുന്നു കവർ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള സരിതയുടെ കുറിപ്പ്. പുസ്തകത്തിന്റെ കവർ പങ്കുവച്ച് റെസ്പോൺസ് ബുക്സും’ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Previous articleനിലവിലെ നിപാ പോസിറ്റീവ് കേസുകൾ ആദ്യവ്യക്തിയുമായി ബന്ധമുള്ളവർ മാത്രം, പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി വീണാ ജോർജ്
Next articleസോളാർ കേസിൽ തുടരന്വേഷണം? ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല