Home News Kerala News ബൈക്ക് മതിലിൽ ഇടിച്ച് കയറി; രണ്ടു പേർക്ക് ദാരുണാന്ത്യം

ബൈക്ക് മതിലിൽ ഇടിച്ച് കയറി; രണ്ടു പേർക്ക് ദാരുണാന്ത്യം

68

തിരുവല്ല: ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കച്ചേരിപടിയിൽ ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൂന്നു പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Previous articleലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പരാതി
Next articleസംസ്ഥാനത്ത് മഴ തുടരാൻ സാധ്യത; ജാഗ്രതാ നിർദേശം