Home News Kerala News സൈബർ ആക്രമണം; പരാതി നൽകി മറിയ ഉമ്മൻ

സൈബർ ആക്രമണം; പരാതി നൽകി മറിയ ഉമ്മൻ

84

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. ഡിജിപിക്കാണ് മറിയ പരാതി നൽകിയിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതായാണ് പരാതി. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെ കേസെടുത്തിരുന്നു.

Previous articleജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്
Next articleഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം