Home News Kerala News മണി ചെയിൻ കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ജനങ്ങളെ കൊള്ളയടിക്കുന്ന മണിചെയിൻ, പിരമിഡ് സ്കീം കമ്പനികൾക്ക് പൂട്ട്...

മണി ചെയിൻ കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ജനങ്ങളെ കൊള്ളയടിക്കുന്ന മണിചെയിൻ, പിരമിഡ് സ്കീം കമ്പനികൾക്ക് പൂട്ട് വീഴും

111

തിരുവനന്തപുരം: വൻ ലാഭം വാഗ്ദാനം ചെയ്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പനികളെ പൂട്ടാൻ ഉറച്ച് സർക്കാർ. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മണി ചെയിൻ കമ്പനികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മന്ത്രി ജി ആർ സർക്കാർ പറഞ്ഞു. നിയമവിരുദ്ധമായ പ്രവർത്തിക്കുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ജി ആർ അനിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ അറിയിച്ചു. എംഎൽഎമാരായ ജി.എസ് ജയലാൽ, കെ ആൻസലൻ, വാഴൂർ സോമൻ, അനൂപ് ജേക്കബ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡയറക്ട് സെല്ലിംഗിന്റെ മറവിൽ മണി ചെയിൻ പിരമിഡ് സ്കീമുകൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. ഡയറക്ടർ മാർക്കറ്റിംഗ് കമ്പനികളെ നിരീക്ഷിക്കുന്നതിനുള്ള നിലവിലെ മാർഗരേഖകൾ പരിഷ്കരിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന ഡയറക്റ്റ് മാർക്കറ്റിംഗ് വെബ്സൈറ്റുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അനധികൃതമായി പ്രവർത്തിക്കുന്ന മണി ചെയിൻ കമ്പനികളുമായി ബന്ധപ്പെട്ട് ഇതിനോടകം സംസ്ഥാന സർക്കാർ മൂന്നു കേസുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി മന്ത്രി അറിയിച്ചു. അതോടൊപ്പം മറ്റൊരു സ്വകാര്യ കമ്പനിക്കെതിരെ ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജി എസ് ടി എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പരിശോധിച്ചു വരികയാണ്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഡയറക്ടർ സെല്ലിംഗ് മാർഗരേഖ അനുസരിച്ച് ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് അതോറിറ്റിയിൽ എൻട്രോൾ ചെയ്തിരിക്കുന്ന കമ്പനികളുടെ വിവരങ്ങൾ ഉപഭോക്തൃ കാര്യവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ ഓഫീസുകൾ ഉള്ള കമ്പനികൾക്ക് മാത്രമേ സംസ്ഥാനത്ത് പ്രവർത്തനനുമതി നൽകു. ഇത്തരത്തിൽ അല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകും.

ഡയറക്ടർ സെല്ലിംഗ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കമ്പനി പ്രതിനിധികളുമായും, തൊഴിലാളി സംഘടനകളുമായും നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു. ഈ വിഷയങ്ങൾ പഠിക്കുന്നതിനായി തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടല്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Previous articleസൗദി വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ട്രാവൽ വ്ലോഗർക്കെതിരെ പരാതി
Next articleഇത്തവണത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്. നവംബർ 24ന് കൊടിയേറും