Home News Kerala News സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത; ജാഗ്രതാ നിർദേശം

57

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം. എന്നാൽ ഒരു ജില്ലയിലും ഇന്ന് മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Previous articleബൈക്ക് മതിലിൽ ഇടിച്ച് കയറി; രണ്ടു പേർക്ക് ദാരുണാന്ത്യം
Next articleസൗദി വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ട്രാവൽ വ്ലോഗർക്കെതിരെ പരാതി