Home Cinema വ്യത്യസ്തമായ ലുക്കിൽ പ്രിയ താരങ്ങൾ. തേരി മേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

വ്യത്യസ്തമായ ലുക്കിൽ പ്രിയ താരങ്ങൾ. തേരി മേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

95

കൊച്ചി: ഹണി റോസും, ഷൈൻ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരി മേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് പോസ്റ്ററിൽ താരങ്ങൾ അണിനിരക്കുന്നത്. വിദേശ ഭാഷകളിൽ നിന്നുള്ള ചരിത്ര സിനിമകളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് പോസ്റ്ററിൽ താരങ്ങൾക്ക് നൽകിയിരിക്കുന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട് ഈ പോസ്റ്റർ. എന്നാൽ ചിത്രത്തിലുടനീളം താരങ്ങൾ ഈ വേഷത്തിലാകില്ല എത്തുക എന്ന് അണിയറ പ്രവർത്തകർ പറയുന്നു. പിന്നെ എന്താണ് ഇങ്ങനെയൊരു പോസ്റ്റർ എന്ന ചോദ്യത്തിന് കഥക്ക് ഏറെ അത്യാവശ്യമാണ് ഇങ്ങനൊരു വേഷവിധാനമെന്നും, ആ അത്യാവശ്യ ഘടകമെന്താണെന്നുള്ളത് സസ്പെൻസാണെന്നുമാണ് ചിത്രത്തിൻറെ നിർമാതാവ് പറയുന്നത്.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് തേരി മേരി. എസ് കെ അംജിതാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രനാണ് ചിത്രത്തിൻറെ സംവിധായകൻ. നവാഗത എഴുത്തുകാരിയായ ആരതി മിഥുൻറേതാണ് ചിത്രത്തിൻറെ കഥയും, തിരക്കഥയും. പ്രശസ്ത സിനിമാട്ടോഗ്രാഫർ പി സുകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണവും, കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കും. മഞ്ജു ഗോപിനാഥാണ് ചിത്രത്തിൻറെ വാർത്ത പ്രചാരണം കൈകാര്യം ചെയ്യുന്നത്. വരുന്ന ജനുവരി മാസത്തിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് വർക്കലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈൻ ടോമിനും, ഹണി റോസിനും, ശ്രീനാഥ് ഭാസിക്കും പുറമെ വലിയൊരു താരനിര കൂടി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ പുതുമകൾ നിറച്ചാണ് ചിത്രം പ്രേക്ഷകരിയിലേക്ക് എത്തുക എന്ന് ചിത്രത്തിൻറെ സംവിധായകൻ ശ്രീരാജ് എം രാജേന്ദ്രൻ പറഞ്ഞു. കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിൻറെ ആദ്യ മോഷൻ പോസ്റ്ററിന്റെ റിലീസ് നടന്നത്. അതോടൊപ്പം സുരാജ് വെഞ്ഞാറമൂട്, അനൂപ് മേനോൻ, അനന്യ, ഹണി റോസ്, ഷൈൻ ടോം ചാക്കോ, തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയും പോസ്റ്റർ റിലീസ് ചെയ്തു. കൊച്ചി ഐഎംഎ ഹാളിൽ നടന്ന പോസ്റ്റർ റിലീസിംഗ് ചടങ്ങിനോടൊപ്പം ചിത്രത്തിലെ പ്രധാന താരമായ ഷൈൻ ടോം ചാക്കോയുടെ ജന്മദിനാഘോഷവും സംഘടിപ്പിച്ചിരുന്നു.

Previous articleനടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്
Next articleജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്