Home Culture ഇത്തവണത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്. നവംബർ 24ന് കൊടിയേറും

ഇത്തവണത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്. നവംബർ 24ന് കൊടിയേറും

187

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് നവംബർ 24ന് രാവിലെ 8.45 നും 9.05നും മദ്ധ്യേ കൊടിയേറും. ഡിസംബർ 5നാണ് പ്രസിദ്ധമായ വൃശ്ചികാഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ ഈ വർഷത്തെ ഉത്സവത്തിന്റെ മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി. ഉദയനാപുരം സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് നവംബർ 19ന് രാവിലെ 8.30നും 10.30നും മദ്ധ്യേ കൊടിയേറ്റും. 27നാണ് തൃക്കാർത്തിക മഹോത്സവം. 28ന് നടക്കുന്ന ആറാട്ടോടെ ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും.

വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള പുള്ളിസന്ധ്യാവേല ഒക്ടോബർ 19, 21, 23, 25 തീയതികളിൽ നടക്കും. ഒക്ടോബർ 18നാണ് പുള്ളി പുള്ളിസന്ധ്യാവേലയുടെ കോപ്പു തൂക്കൽ. മുഖസന്ധ്യാവേല ഒക്ടോബർ 27 മുതൽ 30 വരെ നടക്കും. മുഖസന്ധ്യാവേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 26നാണ്. വൈക്കത്തഷ്ടമിയുടെ കോപ്പ് തൂക്കൽ നവംബർ 21നും കൊടിയേറ്റ് അറിയിപ്പ് 23നും നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കൊടിപ്പുറത്തു വിളക്ക് ഒന്നാം ഉത്സവ ദിനമായ 24നും, ഉത്സവ ബലിദർശനം നവംബർ 28, 29 ഡിസംബർ 1, 4 തീയതികളിലും നടക്കും. നവംബർ 30നാണ് പ്രസിദ്ധമായ ഋഷഭ വാഹന എഴുന്നള്ളിപ്പ്.

Previous articleമണി ചെയിൻ കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ജനങ്ങളെ കൊള്ളയടിക്കുന്ന മണിചെയിൻ, പിരമിഡ് സ്കീം കമ്പനികൾക്ക് പൂട്ട് വീഴും
Next articleപ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു. വിടവാങ്ങിയത് അധ്യാപകനായും, എഴുത്തുകാരനായും തിളങ്ങിയ പ്രതിഭ