Home News Kerala News കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘം കേളകത്ത് എത്തി

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘം കേളകത്ത് എത്തി

70

കണ്ണൂർ: വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോടാണ് മാവോയിസ്റ്റ് സംഘമെത്തിയത്.ആയുധധാരികളായ അഞ്ചംഗ സംഘമാണ് എത്തിയത്. അയ്യൻകുന്ന്, ആറളം, കേളകം മേഖലകളിൽ തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.

Previous articleഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
Next articleതൃശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ഏഴുപേർ പിടിയിൽ