Home News Kerala News പുതിയ നിപ കേസുകളില്ല; 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി

പുതിയ നിപ കേസുകളില്ല; 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി

49

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുറത്ത് വന്ന മുഴുവന്‍ ഫലവും നെഗറ്റീവാണ്. രോഗബാധിതനായ ഒന്‍പത് വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി മന്ത്രി അറിയിച്ചു. ഹൈ റിസ്ക് ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട 23 പേരുടെ ഉള്‍പ്പെടെ കോഴിക്കോട് പുറത്ത് വന്ന 42 സാമ്പിളുകളും നെഗറ്റീവ് ആണ്.

മലപ്പുറത്ത് ആറ് പേരുടെയും തിരുവനന്തപുരത്തെ രോഗ ലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥിയുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് 49 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആയി. 352 പേരാണ് ഹൈറിസ്ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.രോഗ ലക്ഷണങ്ങളോടെ 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 36 വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ച് പൂണയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനക്കായി 24 മണിക്കുറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷ വകുപ്പ് വിദഗ്ധ സംഘം നാളെ കോഴിക്കോട് ജില്ലയിലെ പ്രശ്ന ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.

Previous articleലങ്കയുടെ മണ്ണിൽ ഇന്ത്യയുടെ ആറാട്ട്; ഏഷ്യാ കപ്പിൽ കിരീടം
Next articleപാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം