Home News Kerala News വൈക്കം തലയോലപ്പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. യുവാവിന്റെ മരണത്തിൽ ദുരൂഹത എന്ന്...

വൈക്കം തലയോലപ്പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. യുവാവിന്റെ മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ

342

കോട്ടയം: ഇന്ന് രാവിലെയാണ് വൈക്കം തലയോലപ്പറമ്പ് പൊട്ടൻചിറ സ്വദേശിയായ പുഞ്ചയിൽ ജിനേഷ് അപ്പുക്കുട്ടനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പിന് സമീപം പൊട്ടൻചിറയിലെ പെട്രോൾ പമ്പിന് പിൻവശത്തായി പുഴയോരത്ത് പരുത്തി മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ജിനേഷ് ധരിച്ചിരുന്ന വസ്ത്രത്തിൽ രക്തത്തിൻറെ പാടുകൾ കണ്ടതും, തൂങ്ങി മരിക്കാൻ ഉപയോഗിച്ചത് വാഴക്കും മറ്റും താങ്ങ് കെട്ടുന്നതായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വള്ളിയാണ് എന്നതുമാണ് മരണത്തിൽ ദുരൂഹത സൃഷ്ടിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ ദിവസം ജിനേഷിനെ സമീപവാസിയായ ഒരാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഫോറൻസിക് സംഘം എത്തിയ ശേഷം മാത്രമേ മൃതദേഹം അഴിച്ചിറക്കാൻ സമ്മതിക്കൂ എന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും.

Previous articleതൃശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ഏഴുപേർ പിടിയിൽ
Next articleലങ്കയുടെ മണ്ണിൽ ഇന്ത്യയുടെ ആറാട്ട്; ഏഷ്യാ കപ്പിൽ കിരീടം