Home News World News കുവൈറ്റിൽ 19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര മന്ത്രി...

കുവൈറ്റിൽ 19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

77

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലയാളി നഴ്‌സുമാര്‍ അടക്കം മുപ്പത് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ ജയിലില്‍ അടച്ചു. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാർ പിടിയിലായത്. സ്‌പോണ്‍സറും ഉടമയുമായുള്ള തര്‍ക്കമാണ് അറസ്റ്റിന് കാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അറസ്റ്റിലായവരിൽ അഞ്ച് മലയാളികള്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാരാണ്. അതേസമയം ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയ റൂമില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരും ഉള്‍പ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.

അറസ്റ്റിലായ നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ഇന്ത്യന്‍ എംബസി കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും ചെയ്യാന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Previous articleആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ
Next articleപെരുമ്പാടി ചുരത്തിൽ അഴുകിയ മൃതദേഹം; പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ