Home News Kerala News പെരുമ്പാടി ചുരത്തിൽ അഴുകിയ മൃതദേഹം; പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ

പെരുമ്പാടി ചുരത്തിൽ അഴുകിയ മൃതദേഹം; പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ

68

കണ്ണൂർ: തലശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ആണ് എന്നാണ് സൂചന.

സംഭവസ്ഥലത്ത് നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പും പൊലീസും പരിശോധന നടത്തുകയായിരുന്നു. സംഭവം അതിർത്തിയിലായതിനാൽ വിരാജ്പേട്ട പൊലീസാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം 23 നും 25 നും ഇടയിലുള്ള യുവതിയുടേതെന്ന് സംശയിക്കുന്നതായി കർണാടക പൊലീസ് പറഞ്ഞു.

Previous articleകുവൈറ്റിൽ 19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
Next articleപൈസക്ക് അയിത്തമില്ല, എനിക്കുണ്ട്’; ക്ഷേത്ര ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ