Home News Kerala News പൊതുതാല്പര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

പൊതുതാല്പര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

73

കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ ഇന്ന് രാവിലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശേരി കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡില്‍ പുന്നക്കാട്ട് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയെ സമീപിച്ചിരുന്നു. മാസപ്പടി വിവാദത്തിൽ സ്വകാര്യ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

Previous articleഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്: സെൽഫ് ട്രോളുമായി ധ്യാൻ ശ്രീനിവാസൻ
Next articleമകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയ്ക്ക് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. മൂന്നുപേർ അറസ്റ്റിൽ