Home News Kerala News ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

52

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്. മോഹൻലാലിന് എതിരായ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമർശനം ഉയർത്തിയായിരുന്നു നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിൻവലിക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നുമായിരുന്നു വിമർശനം.മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും പിടികൂടിയത്.

Previous article2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30 വരെ മാത്രം. അതിനുള്ളിൽ മാറ്റിയില്ലെങ്കിൽ നോട്ട് അസാധുവാകും
Next articleകുവൈറ്റിൽ 19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ