Home News Kerala News കെഎസ്ആര്‍ടിസി ജനത സര്‍വീസ് നിരത്തില്‍. ഇനി കുറഞ്ഞ നിരക്കില്‍ എസി യാത്ര

കെഎസ്ആര്‍ടിസി ജനത സര്‍വീസ് നിരത്തില്‍. ഇനി കുറഞ്ഞ നിരക്കില്‍ എസി യാത്ര

60

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ എസി ബസായ ജനത സര്‍വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം – തിരുവനന്തപുരം, കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടുകളിലാണ് കെ എസ് ആര്‍ ടി സി ജനത ബസുകളുടെ ആദ്യ സര്‍വീസ്. ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കുന്നത്. കൊല്ലത്തു നിന്നും കൊട്ടാരക്കരയിൽ നിന്നും രാവിലെ 7.15ന് ജനത സര്‍വീസ് ആരംഭിക്കും. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും. 20 രൂപയാണ് ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക്.

വൈകിട്ട് 4.45ന് തമ്പാനൂരില്‍ നിന്നാരംഭിക്കുന്ന മടക്കയാത്രയിൽ വിമെന്‍സ് കോളജ്, ബേക്കറി ജങ്ഷന്‍ വഴി സെക്രട്ടറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. വൈകിട്ട് 7.15ന് ഇരു ബസുകളും കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിന്റെ സ്‌റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകുമെന്നാണ് സൂചന. പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകൾ ക്രമീകരിക്കുക.

Previous articleമകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയ്ക്ക് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. മൂന്നുപേർ അറസ്റ്റിൽ
Next articleനിപയിൽ വീണ്ടും ആശ്വാസം: ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്