Home Cinema ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്: സെൽഫ് ട്രോളുമായി ധ്യാൻ ശ്രീനിവാസൻ

ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്: സെൽഫ് ട്രോളുമായി ധ്യാൻ ശ്രീനിവാസൻ

76

കൊച്ചി: തുടർച്ചയായ പരാജയങ്ങൾക്കിടയിൽ നദികളിൽ സുന്ദരി യമുന എന്ന തന്റെ ചിത്രത്തിൻറെ വിജയത്തെ സെൽഫ് ട്രോളുകൊണ്ട് ആഘോഷിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ചിത്രം വിജയകരമായി പ്രദർശനം തുടരവെ നായകനായ ധ്യാൻ ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിർവീര്യമായി എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണം. നിരവധി പ്രതികരണങ്ങളാണ് താരത്തിന്റെ ഈ സെൽഫ് ട്രോളിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ചിത്രങ്ങൾ തുടർച്ചയായി പൊട്ടുന്നതിനാൽ നാട്ടുകാർ തന്നെ ബോംബ് എന്നാണ് വിളിക്കുന്നതെന്ന് ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ധ്യാൻ പറഞ്ഞിരുന്നു. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നദികളിൽ സുന്ദരി യമുന. കണ്ണൂരിലെ നാട്ടിൻപുറത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ധ്യാൻ ശ്രീനിവാസനും, അജു വർഗീസുമാണ് നായക കഥാപാത്രങ്ങളായ കണ്ണനെയും, വിദ്യാധരനെയും അവതരിപ്പിക്കുന്നത്.

Previous articleമണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Next articleപൊതുതാല്പര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു