Home News National news പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

46

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ. അഞ്ചു ദിവസത്തേക്ക് ആണ് സമ്മേളനം. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുക. ഗണേശ ചതുര്‍ഥി ദിനമായ ചൊവ്വാഴ്ച മുതലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം. പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനും നടക്കും.

ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം.ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും പ്രത്യേക സമ്മേളനത്തില്‍ മറ്റ് എന്തെങ്കിലും അജണ്ടയുള്ളതായി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ വിതരണം ചെയ്ത ബില്ലുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളുടെ നിയമനാധികാരം സംബന്ധിച്ച ബില്ലും ഉള്‍പ്പെട്ടിരുന്നില്ല. വനിതാ സംവരണ ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആദ്യ സമ്മേളനത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത.

Previous articleപുതിയ നിപ കേസുകളില്ല; 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി
Next articleമണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി