Home News National news മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

68

ഇംഫാൽ: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് അംഗം സെർട്ടോ തങ്‌താങ് കോം ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സൈനികനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവധിക്ക് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വീടിന്റെ മുൻവശത്ത് ജോലി ചെയ്യവെ മൂന്ന് പേർ വീട്ടിലേക്ക് വന്ന് തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോയെന്ന് സൈനികന്റെ പത്ത് വയസുളള മകൻ പൊലീസിനോട് പറഞ്ഞു.

Previous articleപാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
Next articleഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്: സെൽഫ് ട്രോളുമായി ധ്യാൻ ശ്രീനിവാസൻ