Home News Kerala News അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; സഞ്ചരിച്ചത് 25 കിലോമീറ്റർ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; സഞ്ചരിച്ചത് 25 കിലോമീറ്റർ

73

കുതിരവട്ടി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്.

തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒരാഴ്ച കൊണ്ടാണ് കാട്ടാന ഈ ദൂരം സഞ്ചരിച്ചത്.തമിഴ്നാട് കുതിരവട്ടിയിലാണ് ആനയിപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതും സംരക്ഷിത വനമേഖലയാണെന്നാണ് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നു.

Previous articleപൈസക്ക് അയിത്തമില്ല, എനിക്കുണ്ട്’; ക്ഷേത്ര ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
Next articleയുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്