Home News Kerala News കാക്കനാട് ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം

കാക്കനാട് ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം

68

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോയിലറിലാണ് പൊട്ടിത്തെറി നടന്നത്.ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Previous articleഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വി; ചരിത്ര ഗോൾ നേടി മലയാളി താരം
Next articleആരാണാ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്