Home News Kerala News വയനാട്ടില്‍ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു

വയനാട്ടില്‍ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു

56

വയനാട്: യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പനമരം സ്വദേശി അനീഷ(35)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

മുകേഷ് വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous articleആരാണാ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്
Next articleഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും, മകനും അറസ്റ്റിൽ. ഇടുക്കി വള്ളക്കടവ് സ്വദേശിനി അഷീറ ബീവി, മകൻ മുഹമ്മദ് ഹസൻ എന്നിവരാണ് പിടിയിലായത്.