Home Health നിപാ: വീണ്ടും ആശ്വാസം. 61 സാമ്പിളുകൾ കൂടി നെഗറ്റീവ്

നിപാ: വീണ്ടും ആശ്വാസം. 61 സാമ്പിളുകൾ കൂടി നെഗറ്റീവ്

59

കോഴിക്കോട്: നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒൻപതു വയസുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപാ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയി. ഇതോടെ 994 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത്.

Previous articleമകളെ വിൽക്കാനുണ്ട്: ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നിൽ പതിനൊന്നുകാരിയുടെ രണ്ടാനമ്മ
Next articleകൊച്ചിയിൽ മദ്യപിച്ച് എസ്ഐയുടെ പരാക്രമം. ബേക്കറി ഉടമയെയും ഭാര്യയെയും മർദിച്ചു