Home News Kerala News ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും, മകനും അറസ്റ്റിൽ. ഇടുക്കി വള്ളക്കടവ് സ്വദേശിനി അഷീറ ബീവി,...

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും, മകനും അറസ്റ്റിൽ. ഇടുക്കി വള്ളക്കടവ് സ്വദേശിനി അഷീറ ബീവി, മകൻ മുഹമ്മദ് ഹസൻ എന്നിവരാണ് പിടിയിലായത്.

70

ഇടുക്കി: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ പിടിയിലായത്. 16നു രാത്രിയായിരുന്നു ആക്രമണം. രാത്രി ഒന്നരയോടെ നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടുകയായിരുന്നു. അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ ഇവിടുത്തെ അയൽവാസിയായ ഷമീറിനെ അറിയിച്ചു. തുടർന്ന് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ സംഘത്തോടൊപ്പം കാറിൽ വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കൾ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന അബ്ബാസിനെ പരിചരിക്കാൻ എത്തിയ അഷീറയുടെയും, മുഹമ്മദ് ഹസന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

Previous articleവയനാട്ടില്‍ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു
Next articleമതേതരത്വം പടിക്ക് പുറത്ത്. ഭരണഘടനയിൽനിന്ന് മതേതരത്വമെന്ന വാക്ക് ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ്