Home News National news മതേതരത്വം പടിക്ക് പുറത്ത്. ഭരണഘടനയിൽനിന്ന് മതേതരത്വമെന്ന വാക്ക് ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ്

മതേതരത്വം പടിക്ക് പുറത്ത്. ഭരണഘടനയിൽനിന്ന് മതേതരത്വമെന്ന വാക്ക് ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ്

52

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ കാതലായ ആശയമായ മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പതിപ്പിലാണ് മതേതരത്വമെന്ന വാക്ക് അപ്രത്യക്ഷമായിരിക്കുന്നത്. കോൺഗ്രസ്സ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോൾ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ പുതിയ പതിപ്പിലെ ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ എന്ന വാക്ക് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഭരണഘടനയിൽ ആ വാക്കുകൾ ഉൾപ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്യുലർ എന്ന വാക്ക് ഒഴിവാക്കിയവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണെന്നും, വളരെ കൗശലപൂർവമാണ് അവരത് ചെയ്തിരിക്കുന്നതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഈ വിഷയം താൻ ഉന്നയിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്നും ചൗധരി പറഞ്ഞു.

Previous articleഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും, മകനും അറസ്റ്റിൽ. ഇടുക്കി വള്ളക്കടവ് സ്വദേശിനി അഷീറ ബീവി, മകൻ മുഹമ്മദ് ഹസൻ എന്നിവരാണ് പിടിയിലായത്.
Next articleബിൽ നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല