Home News National news ബിൽ നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല

ബിൽ നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല

42

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന്‌ സീറ്റുകൾ വനിതകൾക്ക്‌ സംവരണം ചെയ്‌തുള്ള 128–-ാം ഭരണഘടനാ ഭേദഗതി ബിൽ ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ആദ്യമായി ചേർന്ന ലോക്‌സഭയിൽ ‘നാരി ശക്തി വന്ദൻ അദിനിയം’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിൽ പ്രഖ്യാപിച്ചത്‌. നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ ബില്ലവതരിപ്പിച്ചു.

അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനർനിർണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണമുണ്ടാകില്ല. ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന്‌ സീറ്റുകളിൽ 15 വർഷത്തേക്കാണ്‌ വനിതാ സംവരണമെന്ന്‌ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന്‌ നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർ നിർണയത്തിനു ശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട്‌ മാറും.

Previous articleമതേതരത്വം പടിക്ക് പുറത്ത്. ഭരണഘടനയിൽനിന്ന് മതേതരത്വമെന്ന വാക്ക് ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ്
Next articleമകളെ വിൽക്കാനുണ്ട്: ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നിൽ പതിനൊന്നുകാരിയുടെ രണ്ടാനമ്മ