Home News Kerala News സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാനില്ലെന്ന് പരാതി

സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാനില്ലെന്ന് പരാതി

37

തൃശൂര്‍: കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ലെന്ന് പരാതി. അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് ലോക്കറില്‍ നിന്ന് കാണാതെയായത്. സ്വര്‍ണ്ണത്തിന്റെ ഉടമ സുനിത പൊലീസില്‍ പരാതി നല്‍കി.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബാങ്കിലെ ഒരു അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. സ്വര്‍ണ്ണം പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കി.

Previous articleഇക്കുറി ഭാഗ്യദേവത തുണച്ചത് തമിഴ്നാട് സ്വദേശികളെ; ഓണം നമ്പർ നാലു പേർക്ക്
Next articleവയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളെയും കണ്ടെത്തി