Home News Kerala News കോട്ടയത്ത് കനത്തമഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു

കോട്ടയത്ത് കനത്തമഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു

161

കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് രണ്ടിടത്ത് ഉരുൾ പൊട്ടി. തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. അടുക്കം, മേലടുക്കം,ചാമപ്പാറ, വെള്ളികുളം ഭാഗങ്ങളിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. ആളപായമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വെള്ളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു റബ്ബർ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്. മീനച്ചിലാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

Previous articleമരിയ തോപ്സൺ: വൈക്കത്തു നിന്ന് മലയാളത്തിനൊരു പുതുമുഖ നായിക
Next articleഇക്കുറി ഭാഗ്യദേവത തുണച്ചത് തമിഴ്നാട് സ്വദേശികളെ; ഓണം നമ്പർ നാലു പേർക്ക്