Home Cinema മരിയ തോപ്സൺ: വൈക്കത്തു നിന്ന് മലയാളത്തിനൊരു പുതുമുഖ നായിക

മരിയ തോപ്സൺ: വൈക്കത്തു നിന്ന് മലയാളത്തിനൊരു പുതുമുഖ നായിക

303

കോട്ടയം: മലയാള ചലച്ചിത്രരംഗത്തേക്ക് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വൈക്കത്തിന്റെ മണ്ണിൽ നിന്നും മറ്റൊരു പുതുമുഖ നായിക കൂടി മലയാള സിനിമയിലേക്ക് എത്തുന്നു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയായ മരിയ തോപ്സണാണ് ലാ ടൊമാറ്റിന (ചുവപ്പ് നിറം) എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തൻറെ സാന്നിധ്യം അറിയിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മരിയയുടെ ചലച്ചിത്ര പ്രവേശനം. ജോയ് മാത്യു, ശ്രീജിത്ത് രവി, കോട്ടയം നസീർ, വി കെ പ്രകാശ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജീവൻ അന്തിക്കാടാണ്. മാധ്യമപ്രവർത്തകനും കഥാകൃത്തുമായ ടി അരുൺകുമാർ ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറിൽ എം സിന്ധു നിർമ്മിക്കുന്ന ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ പ്രശസ്ത സംവിധായകൻ സജിൻ ബാബുവാണ് നിർവഹിച്ചിരിക്കുന്നത്. സ്വന്തം ചിത്രമായ ബിരിയാണിക്ക് ശേഷം സജിൻ ബാബു സൗണ്ട് ഡിസൈൻ നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൻറെ ഛായാഗ്രഹണം മഞ്ജുലാലും, എഡിറ്റിങ്ങ് വേണുഗോപാലും നിർവഹിച്ചിരിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.

Previous articleഭൂരിപക്ഷംപേർ തന്നെ പിന്തുണച്ചു, എന്നിട്ടും പ്രതിപക്ഷനേതാവാക്കിയില്ല: പുതിയ പോർമുഖം തുറന്ന് ചെന്നിത്തല
Next articleകോട്ടയത്ത് കനത്തമഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു