Home News Kerala News ഇക്കുറി ഭാഗ്യദേവത തുണച്ചത് തമിഴ്നാട് സ്വദേശികളെ; ഓണം നമ്പർ നാലു പേർക്ക്

ഇക്കുറി ഭാഗ്യദേവത തുണച്ചത് തമിഴ്നാട് സ്വദേശികളെ; ഓണം നമ്പർ നാലു പേർക്ക്

70
ഫയൽ ചിത്രം

പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് തമിഴ്നാട് സ്വദേശികൾക്ക്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍ എന്നീ നാലുപേർക്കാണ് ഒന്നാം സമ്മാനം. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജനൊപ്പം പാലക്കാട് ആശുപത്രിയിൽ വന്നപ്പോൾ നാല് സുഹൃത്തുക്കളും ചേർന്ന് ലോട്ടറി എടുത്തതാണ് ഓണം ബമ്പർ. മൂന്ന് ടിക്കറ്റുകളാണ് ഇവർ എടുത്തിരുന്നത്. ബമ്പര്‍ തുക തുല്യമായി വീതിച്ചെടുക്കാനാണ് ഭാഗ്യശാലികളുടെ തീരുമാനം. ലോട്ടറി ടിക്കറ്റ് നടരാജന്‍ അധികൃതര്‍ക്ക് കൈമാറി.

Previous articleകോട്ടയത്ത് കനത്തമഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു
Next articleസഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാനില്ലെന്ന് പരാതി