Home News Kerala News രണ്ടാം വന്ദേഭാരത്‌ ട്രെയിൻ തിരുവനന്തപുരത്ത്: ഫ്ലാഗ്‌ ഓഫ്‌ 24 ന്‌

രണ്ടാം വന്ദേഭാരത്‌ ട്രെയിൻ തിരുവനന്തപുരത്ത്: ഫ്ലാഗ്‌ ഓഫ്‌ 24 ന്‌

70

തിരുവനന്തപുരം: കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കാസർകോട്‌- തിരുവനന്തപുരം റൂട്ടിൽ ഞായർ സർവീസ്‌ ആരംഭിക്കും. ആലപ്പുഴ വഴിയാണ്‌ റൂട്ട്‌. പുതിയ വന്ദേ ഭാരത് ട്രെയിൻ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചു. കൊച്ചുവേളിയിൽ അവാസനഘട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ്‌ ആദ്യസർവീസ്‌ ആരംഭിക്കുക.

രാവിലെ ഏഴിന്‌ കാസർകോട്‌ നിന്ന്‌ പുറപ്പെട്ട്‌ കണ്ണൂർ (8.03), കോഴിക്കോട്‌ (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്‌ക്ക്‌ 1.55)വഴി പകൽ 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട്‌ 4.05ന്‌ തിരുവനന്തപുരത്തു നിന്ന്‌ ആരംഭിക്കും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട്‌ (9.16), കണ്ണൂർ (10.16),രാത്രി 11.55ന് കാസർകോട്‌ എന്നിങ്ങനെയാണ് മടക്കയാത്രയിൽ ട്രെയിൻ എത്തുന്ന സ്റ്റേഷനുകളും സമയവും. റൂട്ടും സമയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ സ്‌റ്റേഷനിലും സമയക്രമത്തിലും വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരത്ത്‌ നിന്നാണോ കാസർകോട്‌ എത്തിച്ച ശേഷമാണോ ഫ്ലാഗ്‌ ഓഫ്‌ നടത്തുകയെന്നതിൽ റെയിൽവേ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. തിരുവനന്തപുരം–കാസർകോട്‌ റൂട്ടിൽ, തിങ്കളാഴ്‌ചയും കാസർകോട്‌- തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്‌ചയും ട്രെയിൻ സർവീസ്‌ ഉണ്ടാവില്ല. കാസർകോട്‌- തിരുവനന്തപുരം വന്ദേ ഭാരത് അടക്കം രാജ്യത്ത്‌ വിവിധ റൂട്ടുകളിൽ അനുവദിച്ച പുതിയ ഒൻപത് സർവീസുകൾ വീഡിയോ കോൺഫറൻസ്‌ വഴി പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ്‌ഓഫ്‌ ചെയ്യും.

Previous articleമുതിർന്ന മാധ്യമപ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്
Next articleകാനഡ വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് താൽകാലികമായി നിർത്തി