Home News National news സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

42

ന്യൂഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും ഇക്കാലയളവില്‍ വഹിക്കും.

താങ്കളുടെ അനുഭവസമ്പത്തും സിനിമാറ്റിക് മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Previous articleവയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളെയും കണ്ടെത്തി
Next articleഐഎസ്എൽ; കേരളാ ബ്ലാസ്റ്റേഴ്‌സിനു വിജയ തുടക്കം