Home News Kerala News മുതിർന്ന മാധ്യമപ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്

മുതിർന്ന മാധ്യമപ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്

53

തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്‌കാരം വൈകിട്ട് തൈക്കാട് ശ്‌മശാനത്തിൽ നടക്കും.

Previous articleനിജ്ജാറിനു പിന്നാലെ സുഖയും: കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു
Next articleരണ്ടാം വന്ദേഭാരത്‌ ട്രെയിൻ തിരുവനന്തപുരത്ത്: ഫ്ലാഗ്‌ ഓഫ്‌ 24 ന്‌