Home News Kerala News വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളെയും കണ്ടെത്തി

വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളെയും കണ്ടെത്തി

40

തൃശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും ഇവരുടെ അഞ്ചു മക്കളെയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഈ മാസം 18-ാം തിയതി മുതലാണ് അമ്മയേയും കുട്ടികളേയും കാണാതായത്.

കുടുംബ പ്രശ്നമാണ് നാടുവിടാൻ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നാടുവിട്ടത്. ഗുരുവായൂര്‍ പൊലീസ് വിവരം വയനാട് പോലീസിന് കൈമാറിയിട്ടുണ്ട്. ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കളും പൊലീസും ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

Previous articleസഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാനില്ലെന്ന് പരാതി
Next articleസത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു