Home News Kerala News ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

58

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും കോമോറിന്‍ മേഖലയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാൽ കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല.

Previous articleരാജ്യ സഭയിലും പാസ്സാക്കി വനിതാ സംവരണ ബിൽ
Next articleസാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടി: ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി സലാം എയർ