Home News National news ലോക്സഭാ തിരഞ്ഞെടുപ്പ്; കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ്; കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കും

61

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മക്കൾ നീതി മയ്യം യോ​ഗത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വൻ വിജയം ആണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ മുൻപ് പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോ​ഗത്തിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമായി കഴിഞ്ഞു. 2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മക്കൾ നീതി മയ്യം പാർട്ടി. പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.

Previous articleമന്ത്രിയ്ക്ക് നേരെയുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനം: പൂജാരിയെ പിരിച്ചുവിടണമെന്ന് സ്വാമി സച്ചിദാനന്ദ
Next articleസനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീംകോടതി