Home News National news രാജ്യ സഭയിലും പാസ്സാക്കി വനിതാ സംവരണ ബിൽ

രാജ്യ സഭയിലും പാസ്സാക്കി വനിതാ സംവരണ ബിൽ

42

ന്യൂഡൽഹി: ചരിത്രത്തിലേക്ക് ഒരു ചുവടുവെപ്പ് കൂടി നടത്തി രാജ്യം. വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. പ്രതിപക്ഷത്ത് നിന്നും ബില്ലിന് എതിർപ് ഉണ്ടായില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷം വോട്ടിങിലേക്ക് കടന്നു. ഇലക്ട്രോണിക് രീതിയിലാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ലോക്സഭയില്‍ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പ് നടത്തിയത്.

ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയത്.കഴിഞ്ഞ ദിവസം എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് ലോക്സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബില്‍ പാസാക്കിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍, ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാന്‍ സാധിക്കുകയെന്ന് നിയമമന്ത്രി സഭയില്‍ പറഞ്ഞു.

Previous articleരണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ ഇന്ന്
Next articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്