Home News National news സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ: സുരേഷ് ഗോപിയുടെ നിയമനത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ

സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ: സുരേഷ് ഗോപിയുടെ നിയമനത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ

62

കൊൽക്കത്ത: സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്ത് പ്രവര്‍ത്തിക്കുന്ന ബി ജെ പി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നതിനെയാണ് യൂണിയന്‍ ചോദ്യം ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുമെന്ന ആശങ്ക യൂണിയന്‍ പങ്കുവെച്ചു. രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിഭാഗീയ പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്നും യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് തമിഴ് നടന്‍ മാധവനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

Previous articleഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം: പാർട്ടിയിൽ തന്നെ ഒതുക്കാനുള്ള നീക്കമെന്ന് സംശയിച്ച് സുരേഷ് ഗോപി
Next articleമന്ത്രിയ്ക്ക് നേരെയുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനം: പൂജാരിയെ പിരിച്ചുവിടണമെന്ന് സ്വാമി സച്ചിദാനന്ദ