Home News National news സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീംകോടതി

സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീംകോടതി

52

ന്യൂഡൽഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ് നൽകി. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പരിപാടിയും മന്ത്രിയെന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുത്തതും ഭരണഘടാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഉദയനിധി സ്റ്റാലിനോട് വിശദീകരണം തേടിയെങ്കിലും ഹര്‍ജിയുമായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.

സുപ്രീംകോടതിയെ പൊലീസ് സ്റ്റേഷന്‍ ആക്കി മാറ്റുകയാണ്. പരാതിയുമായി ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശിച്ചത്.സനാതന ധര്‍മ്മം എന്നത് സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Previous articleലോക്സഭാ തിരഞ്ഞെടുപ്പ്; കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കും
Next articleപാലക്കാട് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി